Powered by Blogger.
നല്ലത് മാത്രം കേള്‍ക്കുക. നല്ലത് മാത്രം പഠിക്കുക. നല്ലത് മാത്രം ശീലിക്കുക. നല്ല ജീവിതം നയിക്കുക.
മലപ്പുറം ജില്ലയിലെ sampoorna, IT Exam, scholarship, UID site, kalolsavam, sathrolsavam ............ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് ഉണ്ടാകുന്ന സാങ്കേതിക സംശയങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നതിന് dcmlp@itschool.gov.in or drcmlp@gmail.com എന്ന മെയില്‍ ഐ.ഡിയിലേക്ക് സ്കൂളുകളുടെ official മെയില്‍ ഐ.ഡിയില്‍ നിന്ന് മെയില്‍ അയയ്ക്കുക.

Monday, 12 June 2017

Team Samagra : Provide best quality e-resources for schools

   അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ഉപയോഗിക്കാവുന്ന പഠനസാമഗ്രികളുടെ കലവറയാണ് 'സമഗ്ര' പോര്‍ട്ടല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കേരള സിലബസ് പാഠഭാഗങ്ങളുടെ സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും അവ ക്ലാസ് റൂമില്‍ ചലനാത്മകമായി വ്യാപരിപ്പിക്കുന്നതിനാവശ്യമായ ആധുനിക സാങ്കേതികസഹായത്തോടെ തയ്യാറാക്കിയ ഇ-വിഭവങ്ങളും സമഗ്രയില്‍ ഉണ്ട്. അത്യന്താധുനിക വിദ്യാലയ പരിസരങ്ങള്‍ക്കു യോജിച്ച വിഭവങ്ങളുടെ സമാഹരണവും കൈമാറ്റവും സുഗമമാക്കുവാന്‍ ഈ പോര്‍ട്ടല്‍ അധ്യാപകസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
സമഗ്ര പോര്‍ട്ടലില്‍ സൈന്‍അപ് ചെയ്യുക.
    അതിനായി User name,    Name, Email Address, Phone, PEN No., User Type, Subject, School, District, Password, Confirm Password എന്നിവ നല്‍കേണ്ടതാണ്. സബ്ജക്ട് തെരെഞ്ഞെടുക്കുമ്പോള്‍ സ്കൂളില്‍ അവരവര്‍ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ എടുക്കുവാനുള്ള സൗകര്യമുണ്ട്.
(Select subjects from: - Physics, Chemistry, Maths, Biology, Malayalam, English, Hindi, Arabic, Environmental Science, Basic Science, Social Science, ICT, Malayalam (BT), Tamil Reader(AT), Tamil Reader (BT), Sanskrit Reader Academic, Sanskrit Reader Oriental, Urdu Reader, Kannada Reader AT, Kannada Reader BT, Physical Education, History, Social Science 1, Social Science 2, Accountancy, Business Studies, Botany, Zoology, Computer Science, Computerized Accounting, Computer Applications (Commerce), Computer Applications (Humanities), Sociology, Company Accounts & AFS, Second Language Sanskrit, Sanskrit Sahithya, Sanskrit Sastra, Geography, Political Science, Tamil Reader, Art etc. )
User Type: teacher സെലക്ട് ചെയ്യുക.
സൈനപ് ചെയ്തശേഷം അപ്രൂവലിനായി കാത്തിരിക്കുക. നിങ്ങളുടെ അപേക്ഷ പരിഗണിച്ചു യോഗ്യമെങ്കില്‍ അപ്രൂവല്‍ നല്‍കുന്നതാണ്.
    നിങ്ങള്‍ പൂരിപ്പിക്കുന്ന വിവരങ്ങളില്‍, പേര് മുഴുവനായിട്ടില്ലാത്തതും അവ്യക്തമായതും  സ്കൂൾ പേര്, വിലാസം എന്നിവ അലസമായെഴുതിയതും  അപ്രൂവ് ചെയ്യുന്നതല്ല.
    സസൈനപ് ചെയ്യാതെ തന്നെ സമഗ്രയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ടന്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.  e-Resources, e-Book, Forum, Textbook എന്നീ ലിങ്കുകള്‍ ഉപയോഗിക്കുന്നതിനു ലോഗിന്‍ ചെയ്യേണ്ടതില്ല.
    അപ്രൂവല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതാനും പ്രിവിലേജുകള്‍ കൂടി ലഭ്യമാകുന്നതാണ്. അതില്‍ പ്രധാപ്പെട്ടത് കണ്ടന്റ് അപ് ചെയ്യാനുള്ള സൗകര്യമാണ്. നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ്, വിഷയം, ടോപിക് എന്നിവ സെലക്ട് ചെയ്ത ശേഷം അപ് ചെയ്യാം. നിങ്ങള്‍ അപ് ചെയ്ത കണ്ടറുകള്‍ പിന്നീട് എഡിറ്റു ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സമഗ്ര പോര്‍ട്ടലില്‍ കണ്ടന്റ് അപ്ലോഡു ചെയ്യുന്നതിനുള്ള നിർദേശങ്ങൾ

  • * മാർക്ക് ചെയ്തിരിക്കുന്ന ഫീൽഡ്സ് നിർബന്ധമായും ഫിൽ ചെയ്തിരിക്കണം.
  • മുകളിൽ കാണുന്ന ലിസ്റ്റ് ബോക്സിൽ നിന്നും ഉചിതമായവ തിരഞ്ഞെടുത്തതിന് ശേഷം മാത്രം കണ്ടെന്റ് അപ്‌ലോഡിങ്ങിലേക്കു കടക്കുക.
  •     കണ്ടെന്റ് ഒരു യൂട്യൂബ് വീഡിയോ ആണെങ്കിൽ "External URL" എന്ന ഫീൽഡിൽ പേസ്റ്റ് ചെയ്യുക.അങ്ങനെയെങ്കിൽ "Select Content" എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
  • കംപ്യൂട്ടറിൽ നിന്നും കണ്ടെന്റ് അപ്‌ലോഡ് ചെയ്യാൻ "Select Content " എന്ന ഫീൽഡ് ഉപയോഗിക്കാം. അങ്ങനെയെങ്കിൽ "External URL" എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
  • നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചിത്രം വേണം Thumbnail ആയി ഉപയോഗിക്കാൻ.
  • ഏതെങ്കിലും കാരണവശാൽ അപ്‌ലോഡ് പരാജയപ്പെടുകയാണെങ്കിൽ ഏതെങ്കിലും ഫീൽഡിന് ചുവടെയായി റെഡ് കളറിൽ മെസ്സേജ് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. മെസ്സേജിൽ പറയുന്ന തെറ്റ് തിരുത്തിയതിനു ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക.
  • വീഡിയോ കണ്ടെന്റുകൾ 16 :3 ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് നന്നായിരിക്കും
  • അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റ്ന് Wikipedia റഫറൻസ് നല്കാൻ "Link to Wiki " എന്ന ഫീൽഡ് ഉപയോഗികാം.
  • Moodle ലേക്ക് റഫറൻസ് നല്കാൻ "Link to Moodle " എന്ന ഫീൽഡ് ഉപയോഗിക്കാം.
  • അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റുമായി ബന്ധപ്പെട്ട "English" വേഡ്സ് വേണം "Tag " എന്ന ഫീൽഡിൽ ഉപയോഗിക്കാൻ. ഓരോ Tag ഉം സ്പേസ് ഇല്ലാതെ ',' ഉപയോഗിച്ച് സെപ്പറേറ്റ് ചെയ്തു വേണം ടൈപ്പ് ചെയ്യാൻ.
Abdul Razak P

No comments:

Post a Comment

© Malappuram School News-a community for teachers
  

TopBottom